പുറത്തായത്‌ ലീഗ്‌ സംഘി കൂട്ടുകെട്ട്‌ : ഐഎൻഎൽ



കോഴിക്കോട്‌ മുസ്ലിംലീഗിന്റെ സംഘപരിവാർ വിരോധത്തിന്റെ  കാപട്യം ഒരിക്കൽകൂടി മറനീക്കുന്നതാണ്‌ ബിജെപി വോട്ടിനായി പി എം എ സലാമിന്റെ  ശ്രമങ്ങളെന്ന്‌ ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായ ഐഎൻഎൽ നേതാവ് അഹമ്മദ് ദേവർകോവിലിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ട് തരപ്പെടുത്തുന്നതിനാണ്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള സലാം ശ്രമിച്ചത്‌. ഇത്‌ വെളിപ്പെടുത്തുന്ന സംഭാഷണം പുറത്തായതിൽ അത്ഭുതപ്പെടാനില്ല. മുഖ്യ ശത്രുവായി സിപിഐ എമ്മിനെ പ്രതിഷ്ഠിച്ച് ബിജെപി വോട്ട് ഉറപ്പാക്കാൻ ലീഗ് നേതാവ്‌ നടത്തിയ ലജ്ജാവഹമായ കഥയാണ് ഇപ്പോൾ പുറത്തുവന്നത്. ലീഗിന്റെ വഞ്ചനക്കെതിരെ ആത്മാർഥതയുള്ള നേതാക്കളും പ്രവർത്തകരും പ്രതികരിക്കണമെന്നും കാസിം ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News