25 April Thursday

പുറത്തായത്‌ ലീഗ്‌ സംഘി കൂട്ടുകെട്ട്‌ : ഐഎൻഎൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022


കോഴിക്കോട്‌
മുസ്ലിംലീഗിന്റെ സംഘപരിവാർ വിരോധത്തിന്റെ  കാപട്യം ഒരിക്കൽകൂടി മറനീക്കുന്നതാണ്‌ ബിജെപി വോട്ടിനായി പി എം എ സലാമിന്റെ  ശ്രമങ്ങളെന്ന്‌ ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായ ഐഎൻഎൽ നേതാവ് അഹമ്മദ് ദേവർകോവിലിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ട് തരപ്പെടുത്തുന്നതിനാണ്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള സലാം ശ്രമിച്ചത്‌.

ഇത്‌ വെളിപ്പെടുത്തുന്ന സംഭാഷണം പുറത്തായതിൽ അത്ഭുതപ്പെടാനില്ല. മുഖ്യ ശത്രുവായി സിപിഐ എമ്മിനെ പ്രതിഷ്ഠിച്ച് ബിജെപി വോട്ട് ഉറപ്പാക്കാൻ ലീഗ് നേതാവ്‌ നടത്തിയ ലജ്ജാവഹമായ കഥയാണ് ഇപ്പോൾ പുറത്തുവന്നത്. ലീഗിന്റെ വഞ്ചനക്കെതിരെ ആത്മാർഥതയുള്ള നേതാക്കളും പ്രവർത്തകരും പ്രതികരിക്കണമെന്നും കാസിം ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top