ദുരിതാശ്വാസ നിധിയിലേക്ക്‌ വനിതകളുടെ സംഭാവന



കൊച്ചി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ്‌ കമ്മിറ്റികൾ  ബിരിയാണി, നൈറ്റി, സാരി, ചിപ്സ് ചലഞ്ചുകളിലൂടെ സമാഹരിച്ച 5,44,800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി. മഹിളാ അസോസിയേഷൻ ജില്ലാ  സെക്രട്ടറി അഡ്വ. പുഷ്പ ദാസിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഏറ്റുവാങ്ങി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി,  എഐഡിഡബ്ല്യുഎ ജില്ലാ പ്രസിഡന്റ്‌‌ അഡ്വ. ടി വി അനിത, സംസ്ഥാന കമ്മിറ്റി അംഗം പി എസ്‌ ഷൈല, കൽപ്പന ദത്ത്, എം ബി ഷൈനി, ജുബൈരിയ ഐസക് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News