ഓപ്പറേഷൻ ബ്രേക്‌ത്രൂ ; വെള്ളക്കെട്ടൊഴിഞ്ഞ്‌ കൊച്ചി നഗരം



കൊച്ചി ജില്ലാ ഭരണകേന്ദ്രം നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്‌ത്രൂ ഫലപ്രദമായതിനാൽ നഗരത്തിൽ വെള്ളക്കെട്ട്‌ ഒഴിഞ്ഞു. മഴവെള്ളം റോഡിൽ കെട്ടിക്കിടക്കാതിരുന്നതിനാൽ ഗതാഗതതടസ്സവും ഉണ്ടായില്ല.   നേരത്തേ, കനത്തമഴയുള്ളപ്പോൾ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും നിത്യസംഭവമായിരുന്നു. കാനകളും തോടുകളും ചെളികോരി ആഴമുള്ളതാക്കി നീരൊഴുക്ക്‌ സുഗമമാക്കുകയാണ്‌ ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതിയിൽ നടപ്പിലാക്കിയത്‌. കനത്ത മഴയിൽ എപ്പോഴും വെള്ളക്കെട്ടുണ്ടാകാറുള്ള  27 ഡിവിഷനുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്‌.  നഗരത്തിലെ അഞ്ച് പ്രധാന കനാലുകളിൽ ജലമൊഴുക്ക് തടസ്സപ്പെടുന്നിനുള്ള കാരണം കണ്ടെത്തി പരിഹരിച്ചു. Read on deshabhimani.com

Related News