24 April Wednesday

ഓപ്പറേഷൻ ബ്രേക്‌ത്രൂ ; വെള്ളക്കെട്ടൊഴിഞ്ഞ്‌ കൊച്ചി നഗരം

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021


കൊച്ചി
ജില്ലാ ഭരണകേന്ദ്രം നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്‌ത്രൂ ഫലപ്രദമായതിനാൽ നഗരത്തിൽ വെള്ളക്കെട്ട്‌ ഒഴിഞ്ഞു. മഴവെള്ളം റോഡിൽ കെട്ടിക്കിടക്കാതിരുന്നതിനാൽ ഗതാഗതതടസ്സവും ഉണ്ടായില്ല.

 എം ജി റോഡിൽ രാജാജി റോഡ് ജങ്ഷനിലെ  വെള്ളക്കെട്ട്  (ഫയൽച്ചിത്രം)

എം ജി റോഡിൽ രാജാജി റോഡ് ജങ്ഷനിലെ വെള്ളക്കെട്ട് (ഫയൽച്ചിത്രം)


 

നേരത്തേ, കനത്തമഴയുള്ളപ്പോൾ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും നിത്യസംഭവമായിരുന്നു. കാനകളും തോടുകളും ചെളികോരി ആഴമുള്ളതാക്കി നീരൊഴുക്ക്‌ സുഗമമാക്കുകയാണ്‌ ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതിയിൽ നടപ്പിലാക്കിയത്‌.

കനത്ത മഴയിൽ എപ്പോഴും വെള്ളക്കെട്ടുണ്ടാകാറുള്ള  27 ഡിവിഷനുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്‌.  നഗരത്തിലെ അഞ്ച് പ്രധാന കനാലുകളിൽ ജലമൊഴുക്ക് തടസ്സപ്പെടുന്നിനുള്ള കാരണം കണ്ടെത്തി പരിഹരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top