സുധാകരന്റെ പ്രസ്‌താവന രാഷ്‌ട്രീയ നേതാവിന്‌ ചേരാത്തത്‌ : ഷാജി എൻ കരുൺ



തിരുവനന്തപുരം മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്റെ പ്രസ്‌താവനയിൽ പ്രതിഷേധിക്കുന്നുവെന്ന്‌ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ്‌ ഷാജി എൻ കരുൺ. വ്യക്തിത്വം  സംസ്‌കാരത്തിന്റെ അടയാളമാണ്‌. സംസ്കാരം എന്നത്‌ ചൂണ്ടിക്കാണിക്കേണ്ടവരാണ്‌ രാഷ്‌ട്രീയ പ്രവർത്തകർ. ഇങ്ങനെയൊരാൾ തലപ്പത്തിരിക്കുന്നത്‌ കോൺഗ്രസിന്‌  അപമാനമാണ്‌.  സുധാകരന്റെ പ്രസ്‌താവന രാഷ്‌ട്രീയ നേതാവിന്റെ സംസ്‌കാരത്തിന്‌ ചേർന്നതല്ല. ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന്‌ സ്വയം പറയുകയാണ്‌ ഇതിലൂടെയെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News