29 March Friday

സുധാകരന്റെ പ്രസ്‌താവന രാഷ്‌ട്രീയ നേതാവിന്‌ ചേരാത്തത്‌ : ഷാജി എൻ കരുൺ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


തിരുവനന്തപുരം
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്റെ പ്രസ്‌താവനയിൽ പ്രതിഷേധിക്കുന്നുവെന്ന്‌ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ്‌ ഷാജി എൻ കരുൺ. വ്യക്തിത്വം  സംസ്‌കാരത്തിന്റെ അടയാളമാണ്‌. സംസ്കാരം എന്നത്‌ ചൂണ്ടിക്കാണിക്കേണ്ടവരാണ്‌ രാഷ്‌ട്രീയ പ്രവർത്തകർ. ഇങ്ങനെയൊരാൾ തലപ്പത്തിരിക്കുന്നത്‌ കോൺഗ്രസിന്‌  അപമാനമാണ്‌.  സുധാകരന്റെ പ്രസ്‌താവന രാഷ്‌ട്രീയ നേതാവിന്റെ സംസ്‌കാരത്തിന്‌ ചേർന്നതല്ല. ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന്‌ സ്വയം പറയുകയാണ്‌ ഇതിലൂടെയെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top