പികെഎസ്‌ സംസ്ഥാന സമ്മേളനം: 
പ്രതിനിധി സമ്മേളനം ഇന്ന്‌ ; കോടിയേരി ഉദ്‌ഘാടനംചെയ്യും



തിരുവനന്തപുരം പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌ ) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ചൊവ്വാഴ്‌ച നടക്കും. പി കെ കുമാരൻ നഗറിൽ (എ കെ ജി ഹാൾ) നടക്കുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. പികെഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ അജയകുമാർ അധ്യക്ഷനാകും. ജസ്‌റ്റിസ്‌ കെ ചന്ദ്രു മുഖ്യാതിഥിയാകും. വിവിധ ജില്ലകളിൽനിന്നായി 515 പ്രതിനിധികൾ പങ്കെടുക്കും. ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ അയ്യൻകാളി ഹാളിൽ  ‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും സാമൂഹ്യനീതിയും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. ബുധൻ  വൈകിട്ട്‌ അഞ്ചിന്‌ അയ്യൻകാളി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com

Related News