20 April Saturday

പികെഎസ്‌ സംസ്ഥാന സമ്മേളനം: 
പ്രതിനിധി സമ്മേളനം ഇന്ന്‌ ; കോടിയേരി ഉദ്‌ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


തിരുവനന്തപുരം
പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌ ) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ചൊവ്വാഴ്‌ച നടക്കും. പി കെ കുമാരൻ നഗറിൽ (എ കെ ജി ഹാൾ) നടക്കുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. പികെഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ അജയകുമാർ അധ്യക്ഷനാകും.

ജസ്‌റ്റിസ്‌ കെ ചന്ദ്രു മുഖ്യാതിഥിയാകും. വിവിധ ജില്ലകളിൽനിന്നായി 515 പ്രതിനിധികൾ പങ്കെടുക്കും. ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ അയ്യൻകാളി ഹാളിൽ  ‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും സാമൂഹ്യനീതിയും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും.

ബുധൻ  വൈകിട്ട്‌ അഞ്ചിന്‌ അയ്യൻകാളി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top