എസ്‌എഫ്‌ഐ സംസ്ഥാന 
പഠനക്യാമ്പിന്‌ തുടക്കം



തിരുവനന്തപുരം എസ്‌എഫ്‌ഐ സംസ്ഥാന പഠനക്യാമ്പ്‌ ഇ എം എസ്‌ അക്കാദമിയിൽ ആരംഭിച്ചു. ‘ഇന്ത്യ: പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും’ വിഷയത്തിൽ ക്ലാസെടുത്ത്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌  കെ അനുശ്രീ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി എം ആർഷോ സംസാരിച്ചു.  ‘ആഗോളവൽക്കരണത്തിന്റെ മൂന്ന്‌ പതിറ്റാണ്ട്‌’ വിഷയത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ്‌ ഐസക്‌ ക്ലാസെടുത്തു. 18 വരെയാണ്‌ ക്ലാസ്‌. വെള്ളിയാഴ്‌ച പുത്തലത്ത്‌ ദിനേശൻ, എം സ്വരാജ്‌, ഡോ. ടി എൻ സീമ, കെ എ വേണുഗോപാൽ എന്നിവർ ക്ലസെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ എസ്‌ രാമചന്ദ്രൻപിള്ള, ഡോ. കെ എൻ ഗണേഷ്‌, എ കെ ബാലൻ, വി പി സാനു, വി ബി പരമേശ്വരൻ എന്നിവർ ക്ലാസെടുക്കും.   Read on deshabhimani.com

Related News