25 April Thursday

എസ്‌എഫ്‌ഐ സംസ്ഥാന 
പഠനക്യാമ്പിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


തിരുവനന്തപുരം
എസ്‌എഫ്‌ഐ സംസ്ഥാന പഠനക്യാമ്പ്‌ ഇ എം എസ്‌ അക്കാദമിയിൽ ആരംഭിച്ചു. ‘ഇന്ത്യ: പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും’ വിഷയത്തിൽ ക്ലാസെടുത്ത്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌  കെ അനുശ്രീ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി എം ആർഷോ സംസാരിച്ചു. 

‘ആഗോളവൽക്കരണത്തിന്റെ മൂന്ന്‌ പതിറ്റാണ്ട്‌’ വിഷയത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ്‌ ഐസക്‌ ക്ലാസെടുത്തു. 18 വരെയാണ്‌ ക്ലാസ്‌. വെള്ളിയാഴ്‌ച പുത്തലത്ത്‌ ദിനേശൻ, എം സ്വരാജ്‌, ഡോ. ടി എൻ സീമ, കെ എ വേണുഗോപാൽ എന്നിവർ ക്ലസെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ എസ്‌ രാമചന്ദ്രൻപിള്ള, ഡോ. കെ എൻ ഗണേഷ്‌, എ കെ ബാലൻ, വി പി സാനു, വി ബി പരമേശ്വരൻ എന്നിവർ ക്ലാസെടുക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top