കോവിഡ്‌ : യുഎഇ കോൺസുലേറ്റ്‌ അടച്ചു



തിരുവനന്തപുരം തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ്‌ അടച്ചു. ജീവനക്കാരിൽ ഒരാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ‌19 വരെ മണക്കാടുള്ള കോൺസുലേറ്റ്‌ അടച്ചത്‌. ഈ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽവന്ന നയതന്ത്ര ബാഗേജിലാണ്‌ സ്വർണം പിടിച്ചത്‌. കോൺസുൽ ജനറൽ, അറ്റാഷെ എന്നിവരുൾപ്പെടെ ഏഴ്‌ വിദേശ പൗരന്മാരാണ്‌ ഇവിടെ സേവനമനുഷ്‌ഠിച്ചത്‌. നിലവിൽ ഒരു വിദേശ പൗരൻ മാത്രമാണിവിടെയുള്ളത്‌. 20 മുതൽ കോൺസുലേറ്റ്‌ തുറന്ന്‌ പ്രവർത്തനം ആരംഭിക്കുമെന്ന്‌ അധികൃതർ സംസ്ഥാന പ്രോട്ടോകോൾ ഓഫീസിനെ അറിയിച്ചു. Read on deshabhimani.com

Related News