25 April Thursday

കോവിഡ്‌ : യുഎഇ കോൺസുലേറ്റ്‌ അടച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020


തിരുവനന്തപുരം
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ്‌ അടച്ചു. ജീവനക്കാരിൽ ഒരാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ‌19 വരെ മണക്കാടുള്ള കോൺസുലേറ്റ്‌ അടച്ചത്‌.

ഈ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽവന്ന നയതന്ത്ര ബാഗേജിലാണ്‌ സ്വർണം പിടിച്ചത്‌. കോൺസുൽ ജനറൽ, അറ്റാഷെ എന്നിവരുൾപ്പെടെ ഏഴ്‌ വിദേശ പൗരന്മാരാണ്‌ ഇവിടെ സേവനമനുഷ്‌ഠിച്ചത്‌.

നിലവിൽ ഒരു വിദേശ പൗരൻ മാത്രമാണിവിടെയുള്ളത്‌. 20 മുതൽ കോൺസുലേറ്റ്‌ തുറന്ന്‌ പ്രവർത്തനം ആരംഭിക്കുമെന്ന്‌ അധികൃതർ സംസ്ഥാന പ്രോട്ടോകോൾ ഓഫീസിനെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top