പി കെ ശ്രീമതിയെ ആക്ഷേപിച്ചിട്ടില്ലെന്ന്‌ ; മലക്കംമറിഞ്ഞ്‌ വി ഡി സതീശൻ



തിരുവനന്തപുരം ഇ പി ജയരാജനെ ‘ ചിറ്റപ്പൻ ’ എന്നും പി കെ ശ്രീമതിയെ ‘കിടുങ്ങാക്ഷി ’ യെന്നും വിളിച്ച്‌ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ്‌   വി ഡി സതീശൻ സംഭവം വിവാദമായതോടെ മലക്കം മറിഞ്ഞു.   പത്തനംതിട്ടയിലെ തന്റെ പ്രസംഗത്തിൽ പി കെ ശ്രീമതിയെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നാണ്‌ വ്യാഴാഴ്‌ച സതീശൻ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. എ കെ ജി സെന്ററിനുനേരെ ഉണ്ടായ ബോംബേറുമായി ബന്ധപ്പെട്ട കാര്യം പ്രസംഗത്തിൽ പറഞ്ഞപ്പോഴാണ്‌ പരാമർശം നടത്തിയതെന്നും അതിലെന്തെങ്കിലും സ്‌ത്രീ വിരുദ്ധതയുണ്ടെങ്കിൽ പിൻവലിക്കാൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു. പത്തനംതിട്ട ഡിസിസി സംഘടിപ്പിച്ച പദയാത്രയുടെ ഉദ്ഘാടനം മല്ലപ്പള്ളിയിൽ നിർവഹിക്കവെയാണ്‌  വിവാദപരാമർശം. Read on deshabhimani.com

Related News