കലാലയങ്ങളെ സംഘർഷഭൂമിയാക്കുന്നു: എ വിജയരാഘവൻ



തിരുവനന്തപുരം സംസ്ഥാനത്തെ ക്യാമ്പസുകളെ ചോരയിൽ മുക്കാനുള്ള നീക്കത്തിൽനിന്ന്‌ കോൺഗ്രസ് അക്രമിസംഘം പിന്തിരിയണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ധീരജിന്റെ കൊലപാതകം അങ്ങേയറ്റം വേദനാജനകമാണ്. സർഗാത്മകമാകേണ്ട കലാലയം സംഘർഷ ഭൂമിയാക്കാനാണ് കെഎസ്‌യു ശ്രമം. അതിനാണ് പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് ഗുണ്ടകളെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയത്. ഇത്തരം അക്രമിസംഘങ്ങളെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും വിജയരാഘവൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News