19 April Friday

കലാലയങ്ങളെ സംഘർഷഭൂമിയാക്കുന്നു: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


തിരുവനന്തപുരം
സംസ്ഥാനത്തെ ക്യാമ്പസുകളെ ചോരയിൽ മുക്കാനുള്ള നീക്കത്തിൽനിന്ന്‌ കോൺഗ്രസ് അക്രമിസംഘം പിന്തിരിയണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ധീരജിന്റെ കൊലപാതകം അങ്ങേയറ്റം വേദനാജനകമാണ്.

സർഗാത്മകമാകേണ്ട കലാലയം സംഘർഷ ഭൂമിയാക്കാനാണ് കെഎസ്‌യു ശ്രമം. അതിനാണ് പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് ഗുണ്ടകളെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയത്. ഇത്തരം അക്രമിസംഘങ്ങളെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും വിജയരാഘവൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top