കൊല്ലത്ത്‌ യുഡിഎഫ്‌ വിജയം; ബിജെപിക്ക്‌ സിറ്റിംഗ്‌ വാർഡ്‌ പോയി



കൊല്ലം> ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടുവാര്‍ഡുകളിലും യുഡിഎഫിന് വിജയം. ചിതറ പഞ്ചായത്തിലെ സത്യമംഗലം വാർഡ് കോൺഗ്രസിലെ എസ് ആശ 14 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ  രത്നമണി 172 വോട്ടിന് വിജയിച്ച വാര്‍ഡിൽ ഇക്കുറി കഷ്ടിച്ചാണ് കടന്നുകൂടിയത്. തേവലക്കര പഞ്ചായത്തിലെ  നടുവിലക്കര മൂന്നാംവാർഡിൽ യുഡിഎഫിലെ പ്രദീപ് കുമാർ (ആര്‍എസ്‍പി) 317 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു.  ഇവിടെ എൽഡിഎഫ് രണ്ടാമതായി. അവധിയെടുക്കാതെ വിദേശത്ത് പോയതിനെ തുടർന്ന് ബിജെപി അംഗം മനോജ്കുമാറിനെ അയോഗ്യനാക്കിയതോടെയാണ്‌  ഇവിടെ ഒഴിവ് വന്നത്‌. സർക്കാർ ജോലി ലഭിച്ചതോടെ യുഡിഎഫ് അംഗം രത്നമണി രാജിവച്ച ഒഴിവിലാണ്  സത്യമംഗലം വാർഡിൽ തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലെയും ഫലം നിലവിലെ ഭരണത്തെ സ്വാധീനിക്കില്ല. സത്യമംഗലം യുഡിഎഫ് 425 എൽഡിഎഫ് 411 ബിജെപി 44 ഭൂരിപക്ഷം 14 വോട്ട് നടുവിലക്കര ആര്‍എസ്‌പി 821 സിപിഐ എം 504 ബിജെപി 249 സ്വതന്ത്രൻ 9 ഭൂരിപക്ഷം 317 Read on deshabhimani.com

Related News