കൊല്ലം> ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടുവാര്‍ഡുകളിലും യുഡിഎഫിന് വിജയം. ചിതറ പഞ്ചായത്തിലെ സത്യമംഗലം വാർഡ് കോൺഗ്രസിലെ എസ് ആശ 14 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രത്നമണി 172 വോട്ടിന് വിജയിച്ച വാര്‍ഡിൽ ഇക്കുറി കഷ്ടിച്ചാണ് കടന്നുകൂടിയത്.
തേവലക്കര പഞ്ചായത്തിലെ നടുവിലക്കര മൂന്നാംവാർഡിൽ യുഡിഎഫിലെ പ്രദീപ് കുമാർ (ആര്‍എസ്‍പി) 317 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു. ഇവിടെ എൽഡിഎഫ് രണ്ടാമതായി. അവധിയെടുക്കാതെ വിദേശത്ത് പോയതിനെ തുടർന്ന് ബിജെപി അംഗം മനോജ്കുമാറിനെ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഒഴിവ് വന്നത്.
സർക്കാർ ജോലി ലഭിച്ചതോടെ യുഡിഎഫ് അംഗം രത്നമണി രാജിവച്ച ഒഴിവിലാണ് സത്യമംഗലം വാർഡിൽ തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലെയും ഫലം നിലവിലെ ഭരണത്തെ സ്വാധീനിക്കില്ല.
സത്യമംഗലം
യുഡിഎഫ് 425
എൽഡിഎഫ് 411
ബിജെപി 44
ഭൂരിപക്ഷം 14 വോട്ട്
നടുവിലക്കര
ആര്‍എസ്‌പി 821
സിപിഐ എം 504
ബിജെപി 249
സ്വതന്ത്രൻ 9
ഭൂരിപക്ഷം 317
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..