സിപിഐ എം ത്രിപുര 
ഐക്യദാർഢ്യ സദസ്സ് ഇന്ന്‌



തിരുവനന്തപുരം ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരായി പോരാടുന്ന ത്രിപുര ജനതയെ പിന്തുണച്ചും ബുധനാഴ്‌ച സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്സ് നടത്തും. ബിജെപി അധികാരത്തിലേറിയശേഷം  നടക്കുന്ന ജനാധിപത്യ കശാപ്പിനും അക്രമങ്ങൾക്കുമെതിരെ ത്രിപുരയിൽ ഉയരുന്നത്‌ ശക്തമായ ജനകീയ പ്രതിരോധമാണ്‌. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിൽ ജനാധിപത്യ വിശ്വാസികളായ എല്ലാവരും പങ്കെടുക്കണമെന്ന്‌ സിപിഐ എം അഭ്യർഥിച്ചു. തിരുവനന്തപുരത്ത്‌ ഗാന്ധി പാർക്കിൽ വൈകിട്ട്‌ അഞ്ചിന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഐക്യദാർഢ്യസദസ്സ്‌ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News