29 March Friday

സിപിഐ എം ത്രിപുര 
ഐക്യദാർഢ്യ സദസ്സ് ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023


തിരുവനന്തപുരം
ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരായി പോരാടുന്ന ത്രിപുര ജനതയെ പിന്തുണച്ചും ബുധനാഴ്‌ച സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്സ് നടത്തും.

ബിജെപി അധികാരത്തിലേറിയശേഷം  നടക്കുന്ന ജനാധിപത്യ കശാപ്പിനും അക്രമങ്ങൾക്കുമെതിരെ ത്രിപുരയിൽ ഉയരുന്നത്‌ ശക്തമായ ജനകീയ പ്രതിരോധമാണ്‌. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിൽ ജനാധിപത്യ വിശ്വാസികളായ എല്ലാവരും പങ്കെടുക്കണമെന്ന്‌ സിപിഐ എം അഭ്യർഥിച്ചു. തിരുവനന്തപുരത്ത്‌ ഗാന്ധി പാർക്കിൽ വൈകിട്ട്‌ അഞ്ചിന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഐക്യദാർഢ്യസദസ്സ്‌ ഉദ്ഘാടനംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top