സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം: 
സെമിനാർ നടത്തി



കൊച്ചി -സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച് ബിഎസ്‌എൻഎൽ യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. എറണാകുളം കെ ജി ബോസ് ഭവനിൽ നടത്തിയ ചടങ്ങില്‍ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മോഹനൻ അധ്യക്ഷനായി. എഐബിഡിപിഎ സർക്കിൾ അസിസ്റ്റന്റ്‌ സെക്രട്ടറി പി എസ് പീതാംബരൻ, എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി പ്രേംകുമാർ, ജില്ലാ സെക്രട്ടറി പി എ ബാബു, എൻ പി പീറ്റർ, ഇ എൻ മധു, വി ആര്‍ അനില്‍ കുമാര്‍, എം എ വേലായുധന്‍ എന്നിവർ സംസാരിച്ചു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ്‌ അസോസിയേഷൻ, കാഷ്വൽ കോൺട്രാക്ട് ലേബറേഴ്സ് യൂണിയൻ എന്നീ സംഘടനകൾ ചേർന്നാണ്‌ സെമിനാർ സംഘടിപ്പിച്ചത്. Read on deshabhimani.com

Related News