29 March Friday

സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം: 
സെമിനാർ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022


കൊച്ചി
-സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച് ബിഎസ്‌എൻഎൽ യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. എറണാകുളം കെ ജി ബോസ് ഭവനിൽ നടത്തിയ ചടങ്ങില്‍ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മോഹനൻ അധ്യക്ഷനായി. എഐബിഡിപിഎ സർക്കിൾ അസിസ്റ്റന്റ്‌ സെക്രട്ടറി പി എസ് പീതാംബരൻ, എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി പ്രേംകുമാർ, ജില്ലാ സെക്രട്ടറി പി എ ബാബു, എൻ പി പീറ്റർ, ഇ എൻ മധു, വി ആര്‍ അനില്‍ കുമാര്‍, എം എ വേലായുധന്‍ എന്നിവർ സംസാരിച്ചു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ്‌ അസോസിയേഷൻ, കാഷ്വൽ കോൺട്രാക്ട് ലേബറേഴ്സ് യൂണിയൻ എന്നീ സംഘടനകൾ ചേർന്നാണ്‌ സെമിനാർ സംഘടിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top