മഞ്ഞുമ്മലിൽ 15 ലക്ഷം ലിറ്ററിന്റെ ടാങ്ക് ; മണ്ണുപരിശോധന തുടങ്ങി



കളമശേരി ഏലൂർ നഗരസഭയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി അമൃത് പദ്ധതിയിൽ 15 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കുന്നതിന് മണ്ണുപരിശോധന തുടങ്ങി. മഞ്ഞുമ്മലിലെ കോട്ടക്കുന്നിൽ 7.34 കോടി രൂപ ചെലവിലാണ് ടാങ്കും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നത്. പദ്ധതിച്ചെലവിന്റെ 50 ശതമാനം കേന്ദ്ര സർക്കാരും 37.5 ശതമാനം സംസ്ഥാന സർക്കാരും 12.5 ശതമാനം നഗരസഭയുമാണ് നൽകുന്നത്‌. മഞ്ഞുമ്മലിലെ ടാങ്കിലേക്ക് കളമശേരി പമ്പിങ്‌ സ്റ്റേഷനിൽനിന്ന് വെള്ളമെത്തിക്കാനുള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കും. 20 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിനായി 12 കോടിയുടെ പദ്ധതിയായിരുന്നു നഗരസഭ സമർപ്പിച്ചത്. ടാങ്ക് നിർമാണത്തിന് കണ്ടെത്തിയ ഭൂമി വാട്ടർ അതോറിറ്റിക്ക് കൈമാറുമെന്ന് നഗരസഭാ ചെയർമാൻ എ ഡി സുജിൽ പറഞ്ഞു. Read on deshabhimani.com

Related News