19 April Friday

മഞ്ഞുമ്മലിൽ 15 ലക്ഷം ലിറ്ററിന്റെ ടാങ്ക് ; മണ്ണുപരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022


കളമശേരി
ഏലൂർ നഗരസഭയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി അമൃത് പദ്ധതിയിൽ 15 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കുന്നതിന് മണ്ണുപരിശോധന തുടങ്ങി. മഞ്ഞുമ്മലിലെ കോട്ടക്കുന്നിൽ 7.34 കോടി രൂപ ചെലവിലാണ് ടാങ്കും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നത്. പദ്ധതിച്ചെലവിന്റെ 50 ശതമാനം കേന്ദ്ര സർക്കാരും 37.5 ശതമാനം സംസ്ഥാന സർക്കാരും 12.5 ശതമാനം നഗരസഭയുമാണ് നൽകുന്നത്‌.

മഞ്ഞുമ്മലിലെ ടാങ്കിലേക്ക് കളമശേരി പമ്പിങ്‌ സ്റ്റേഷനിൽനിന്ന് വെള്ളമെത്തിക്കാനുള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കും. 20 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിനായി 12 കോടിയുടെ പദ്ധതിയായിരുന്നു നഗരസഭ സമർപ്പിച്ചത്. ടാങ്ക് നിർമാണത്തിന് കണ്ടെത്തിയ ഭൂമി വാട്ടർ അതോറിറ്റിക്ക് കൈമാറുമെന്ന് നഗരസഭാ ചെയർമാൻ എ ഡി സുജിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top