വികസനവാദികളും 
വിരുദ്ധരും തമ്മിലുള്ള 
പോരാട്ടം: ഡിവൈഎഫ്‌ഐ



തിരുവനന്തപുരം തൃക്കാക്കരയിൽ വികസനവാദികളും വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ്‌ നടക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ. വികസന വിരുദ്ധരായ യുഡിഎഫിനെ കേരളം പടിയടച്ച്‌ പുറത്താക്കുമെന്ന സന്ദേശം കൂടിയാകും തെരഞ്ഞെടുപ്പെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനുഷ്യസ്നേഹിയായ മികച്ച സാമൂഹ്യപ്രവർത്തകനും ഡോക്ടറുമാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌. കോവിഡ്‌ കാലത്ത്‌ ഡിവൈഎഫ്‌ഐയുടെ പ്രവർത്തനങ്ങൾക്ക്‌ പിന്തുണയും മാർഗനിർദേശങ്ങളും സഹായവും നൽകി. പി സി ജോർജ്‌ കേസിൽ പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകിയത്‌ അസാധാരണമാണ്‌. തുറന്ന കോടതിയിൽ വാദം കേൾക്കണമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, പ്രസിഡന്റ്‌ വി വസീഫ്‌, ട്രഷറർ എസ്‌ ആർ അരുൺബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News