18 April Thursday

വികസനവാദികളും 
വിരുദ്ധരും തമ്മിലുള്ള 
പോരാട്ടം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022


തിരുവനന്തപുരം
തൃക്കാക്കരയിൽ വികസനവാദികളും വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ്‌ നടക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ. വികസന വിരുദ്ധരായ യുഡിഎഫിനെ കേരളം പടിയടച്ച്‌ പുറത്താക്കുമെന്ന സന്ദേശം കൂടിയാകും തെരഞ്ഞെടുപ്പെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മനുഷ്യസ്നേഹിയായ മികച്ച സാമൂഹ്യപ്രവർത്തകനും ഡോക്ടറുമാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌. കോവിഡ്‌ കാലത്ത്‌ ഡിവൈഎഫ്‌ഐയുടെ പ്രവർത്തനങ്ങൾക്ക്‌ പിന്തുണയും മാർഗനിർദേശങ്ങളും സഹായവും നൽകി.

പി സി ജോർജ്‌ കേസിൽ പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകിയത്‌ അസാധാരണമാണ്‌. തുറന്ന കോടതിയിൽ വാദം കേൾക്കണമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, പ്രസിഡന്റ്‌ വി വസീഫ്‌, ട്രഷറർ എസ്‌ ആർ അരുൺബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top