കനിവിന് കുടുക്കയിലെ സമ്പാദ്യം നൽകി ആര്‍ഷ



വൈപ്പിൻ കുടുക്കയിൽ നിക്ഷേപിച്ച സമ്പാദ്യം 7215 രൂപ കനിവ് പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ നടത്തുന്ന ചെറായിയിലെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററിനു നൽകി ആർഷ. ചെറായി എസ്എംഎച്ച്എസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആര്‍ഷ, ചെറായി കളപുരയ്ക്കൽ ശ്രീജിത്–-ജിഷ ദമ്പതികളുടെ മകളാണ്. കനിവ് ഏരിയ പ്രസിഡന്റ് പി ബി സജീവൻ തുക ഏറ്റുവാങ്ങി. കനിവ് പ്രവർത്തകരായ കെ കെ പുഷ്കരൻ, എൻ കെ ജോളി, വാസന്തി സലീവൻ, ഷബിത സാബു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News