29 March Friday

കനിവിന് കുടുക്കയിലെ സമ്പാദ്യം നൽകി ആര്‍ഷ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


വൈപ്പിൻ
കുടുക്കയിൽ നിക്ഷേപിച്ച സമ്പാദ്യം 7215 രൂപ കനിവ് പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ നടത്തുന്ന ചെറായിയിലെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററിനു നൽകി ആർഷ. ചെറായി എസ്എംഎച്ച്എസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആര്‍ഷ, ചെറായി കളപുരയ്ക്കൽ ശ്രീജിത്–-ജിഷ ദമ്പതികളുടെ മകളാണ്. കനിവ് ഏരിയ പ്രസിഡന്റ് പി ബി സജീവൻ തുക ഏറ്റുവാങ്ങി. കനിവ് പ്രവർത്തകരായ കെ കെ പുഷ്കരൻ, എൻ കെ ജോളി, വാസന്തി സലീവൻ, ഷബിത സാബു എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top