ഡിവൈഎഫ്ഐ ഭാരവാഹികൾ 
പുഷ്പനെ സന്ദർശിച്ചു



കൂത്തുപറമ്പ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപവും രക്തസാക്ഷി കെ വി റോഷന്റെ വീടും കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ  പുഷ്പനെയും സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ്‌ വി വസീഫ്, വൈസ് പ്രസിഡന്റ്‌ എൽ ജെ ലിജീഷ്, ജോ. സെക്രട്ടറി എം ഷാജർ, സെക്രട്ടറിയറ്റ് അംഗം എം വി ഷിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരിൻ ശശി, ദിപു പ്രേംനാഥ് തുടങ്ങിയവരാണ് കൂത്തുപറമ്പിലെത്തിയത്. കൂത്തുപറമ്പ് ബ്ലോക്ക് സെക്രട്ടറി വി ഷിജിത്ത്, ടി മിഥുൻ, സി പി അജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. Read on deshabhimani.com

Related News