20 April Saturday

ഡിവൈഎഫ്ഐ ഭാരവാഹികൾ 
പുഷ്പനെ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022


കൂത്തുപറമ്പ്
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപവും രക്തസാക്ഷി കെ വി റോഷന്റെ വീടും കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ  പുഷ്പനെയും സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ്‌ വി വസീഫ്, വൈസ് പ്രസിഡന്റ്‌ എൽ ജെ ലിജീഷ്, ജോ. സെക്രട്ടറി എം ഷാജർ, സെക്രട്ടറിയറ്റ് അംഗം എം വി ഷിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരിൻ ശശി, ദിപു പ്രേംനാഥ് തുടങ്ങിയവരാണ് കൂത്തുപറമ്പിലെത്തിയത്. കൂത്തുപറമ്പ് ബ്ലോക്ക് സെക്രട്ടറി വി ഷിജിത്ത്, ടി മിഥുൻ, സി പി അജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top