വിമാനത്താവളങ്ങളിൽ ചെലവ്‌ കുറഞ്ഞ പരിശോധനയുമാകാം: മുഖ്യമന്ത്രി



തിരുവനന്തപുരം അതത്‌ രാജ്യങ്ങളിലെ മാനദണ്ഡത്തിന്‌ അനുസരിച്ച്‌ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക്‌ ചെലവ്‌ കുറഞ്ഞതോ കൂടിയതോ ആയ കോവിഡ്‌ പരിശോധന നടത്താമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്നതിനാലാണ്‌ വിമാനത്താവളങ്ങളിൽ റാപ്പിഡ് ആർടിപിസിആർ പരിശോധന നടത്തുന്നത്‌. ഇതിനുള്ള കാട്റിഡ്‌ജിന് 2000 രൂപയോളം വിലവരും. അതുകൂടി കണക്കാക്കിയാണ് ഫീസ്‌ 2490 രൂപ നിശ്ചയിച്ചത്‌. വിമാന യാത്രക്കൂലി വർധന തടയാനും വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനും നടപടി സ്വീകരിക്കാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ട്. *സർവീസുകളുടെയും സീറ്റിന്റെയും എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് നിയന്ത്രണം എടുത്തുകളഞ്ഞതിനാൽ കമ്പനികൾക്ക് നിരക്ക് നിശ്ചയിക്കാമെന്ന മറുപടിയാണ് കേന്ദ്ര സർക്കാർ നൽകിയതെന്നും എം രാജഗോപാലന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി. Read on deshabhimani.com

Related News