25 April Thursday

വിമാനത്താവളങ്ങളിൽ ചെലവ്‌ കുറഞ്ഞ പരിശോധനയുമാകാം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021


തിരുവനന്തപുരം
അതത്‌ രാജ്യങ്ങളിലെ മാനദണ്ഡത്തിന്‌ അനുസരിച്ച്‌ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക്‌ ചെലവ്‌ കുറഞ്ഞതോ കൂടിയതോ ആയ കോവിഡ്‌ പരിശോധന നടത്താമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്നതിനാലാണ്‌ വിമാനത്താവളങ്ങളിൽ റാപ്പിഡ് ആർടിപിസിആർ പരിശോധന നടത്തുന്നത്‌. ഇതിനുള്ള കാട്റിഡ്‌ജിന് 2000 രൂപയോളം വിലവരും. അതുകൂടി കണക്കാക്കിയാണ് ഫീസ്‌ 2490 രൂപ നിശ്ചയിച്ചത്‌.

വിമാന യാത്രക്കൂലി വർധന തടയാനും വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനും നടപടി സ്വീകരിക്കാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ട്. *സർവീസുകളുടെയും സീറ്റിന്റെയും എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് നിയന്ത്രണം എടുത്തുകളഞ്ഞതിനാൽ കമ്പനികൾക്ക് നിരക്ക് നിശ്ചയിക്കാമെന്ന മറുപടിയാണ് കേന്ദ്ര സർക്കാർ നൽകിയതെന്നും എം രാജഗോപാലന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top