യുവതയ്ക്ക് ഒപ്പം കളമശേരി: 
സംസ്ഥാന മിനി മാരത്തൺ 23ന്



കളമശേരി കളമശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പാക്കുന്ന സമഗ്ര കായിക വികസന പദ്ധതിയായ ‘യുവതയ്ക്ക് ഒപ്പം കളമശേരി’യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 23ന് മിനി മാരത്തൺ സംഘടിപ്പിക്കും. മിനി മാരത്തണിന്‌ മുന്നോടിയായി ബ്രോഷർ പ്രകാശിപ്പിച്ചു. കുസാറ്റിൽ നടന്ന ചടങ്ങിൽ കായികമന്ത്രി വി അബ്ദുറഹിമാനും വ്യവസായമന്ത്രി പി രാജീവും ചേർന്നാണ് ബ്രോഷർ പ്രകാശിപ്പിച്ചത്. ആലുവ യുസി കോളേജുമുതൽ കുസാറ്റ് ക്യാമ്പസുവരെയാണ് മാരത്തൺ നടത്തുന്നത്. സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരത്തിൽ 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ജെൻഡർ അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നാംസ്ഥാനത്തിന് 30,000 രൂപയും രണ്ടാംസ്ഥാനത്തിന് 20,000 രൂപയും മൂന്നാംസ്ഥാനത്തിന് 10,000 രൂപയും സമ്മാനം നൽകും. തുടർന്നുള്ള 10 സ്ഥാനക്കാർക്ക് പ്രോത്സാഹനസമ്മാനവും നൽകും. മിനി മാരത്തൺ മത്സരത്തിൽ പങ്കെടുക്കാൻ https://yuvathaykkoppam.in എന്ന ലിങ്കിൽ 15നകം രജിസ്‌റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ ഇല്ല. ഫോൺ: 93888 75210. Read on deshabhimani.com

Related News