29 March Friday
ബ്രോഷർ പുറത്തിറക്കി

യുവതയ്ക്ക് ഒപ്പം കളമശേരി: 
സംസ്ഥാന മിനി മാരത്തൺ 23ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


കളമശേരി
കളമശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പാക്കുന്ന സമഗ്ര കായിക വികസന പദ്ധതിയായ ‘യുവതയ്ക്ക് ഒപ്പം കളമശേരി’യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 23ന് മിനി മാരത്തൺ സംഘടിപ്പിക്കും. മിനി മാരത്തണിന്‌ മുന്നോടിയായി ബ്രോഷർ പ്രകാശിപ്പിച്ചു. കുസാറ്റിൽ നടന്ന ചടങ്ങിൽ കായികമന്ത്രി വി അബ്ദുറഹിമാനും വ്യവസായമന്ത്രി പി രാജീവും ചേർന്നാണ് ബ്രോഷർ പ്രകാശിപ്പിച്ചത്.

ആലുവ യുസി കോളേജുമുതൽ കുസാറ്റ് ക്യാമ്പസുവരെയാണ് മാരത്തൺ നടത്തുന്നത്. സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരത്തിൽ 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

ജെൻഡർ അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നാംസ്ഥാനത്തിന് 30,000 രൂപയും രണ്ടാംസ്ഥാനത്തിന് 20,000 രൂപയും മൂന്നാംസ്ഥാനത്തിന് 10,000 രൂപയും സമ്മാനം നൽകും. തുടർന്നുള്ള 10 സ്ഥാനക്കാർക്ക് പ്രോത്സാഹനസമ്മാനവും നൽകും. മിനി മാരത്തൺ മത്സരത്തിൽ പങ്കെടുക്കാൻ https://yuvathaykkoppam.in എന്ന ലിങ്കിൽ 15നകം രജിസ്‌റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ ഇല്ല. ഫോൺ: 93888 75210.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top