ഓണത്തിന്‌ ഇരട്ടിമാധുര്യം ; കിറ്റിന്‌ പുറമെ സബ്‌സിഡി നിരക്കിൽ ഒരു കിലോ പഞ്ചസാരയും 10 കിലോ അരിയും



‌തിരുവനന്തപുരം    ഓണത്തിന് സൗജന്യ കിറ്റിനു പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ ഒരു കിലോ പഞ്ചസാരയും അഞ്ചു കിലോവീതം പച്ചരിയും കുത്തരിയും നൽകും. ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന്‌ മന്ത്രി ജി ആർ അനിൽ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ വിപണി ഇടപെടലുകളാണ് നടത്തുന്നത്‌. 14 ഇനം സാധനമടങ്ങിയ സൗജന്യ ഓണക്കിറ്റ് 10 മുതൽ വിതരണം ചെയ്യും.   Read on deshabhimani.com

Related News