തെരുവുനായകളെ താമസിപ്പിക്കുന്ന 
സംഘടനകളെ കണ്ടെത്തി അറിയിക്കണം : ഹൈക്കോടതി



കൊച്ചി   തെരുവുനായകളെ പിടികൂടി മാറ്റിത്താമസിപ്പിക്കുന്ന സംഘടനകളെ സംസ്ഥാനതലത്തിൽ കണ്ടെത്തി അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. നായകളോടുള്ള ക്രൂരത കണക്കിലെടുത്ത് കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻനമ്പ്യാരും പി ഗോപിനാഥുമടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. തൃക്കാക്കര നഗരസഭയിൽ നായകൾക്ക് അഭയകേന്ദ്രമൊരുക്കുന്ന സംഘടനകളുണ്ടെങ്കിൽ അറിയിക്കാൻ മുനിസിപ്പാലിറ്റിയോടും കോടതി നിർദേ
ശിച്ചു. തങ്ങൾ നായകൾക്ക് അഭയം നൽകുന്നുണ്ടെന്നും സൗകര്യം അനുവദിച്ചാൽ അഭയകേന്ദ്രം ഒരുക്കാമെന്നും മൃഗസ്നേഹികളുടെ സംഘടനയായ ദയയും മറ്റും അറിയിച്ചു. നായകളെ പിടികൂടി  പൊതു–--സ്വകാര്യ പങ്കാളിത്തത്തോടെ സംരക്ഷണമൊരുക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സാധ്യത ആരായാൻ സർക്കാർ സാവകാശം തേടി. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. Read on deshabhimani.com

Related News