23 April Tuesday

തെരുവുനായകളെ താമസിപ്പിക്കുന്ന 
സംഘടനകളെ കണ്ടെത്തി അറിയിക്കണം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021


കൊച്ചി  
തെരുവുനായകളെ പിടികൂടി മാറ്റിത്താമസിപ്പിക്കുന്ന സംഘടനകളെ സംസ്ഥാനതലത്തിൽ കണ്ടെത്തി അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. നായകളോടുള്ള ക്രൂരത കണക്കിലെടുത്ത് കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻനമ്പ്യാരും പി ഗോപിനാഥുമടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. തൃക്കാക്കര നഗരസഭയിൽ നായകൾക്ക് അഭയകേന്ദ്രമൊരുക്കുന്ന സംഘടനകളുണ്ടെങ്കിൽ അറിയിക്കാൻ മുനിസിപ്പാലിറ്റിയോടും കോടതി നിർദേ
ശിച്ചു.

തങ്ങൾ നായകൾക്ക് അഭയം നൽകുന്നുണ്ടെന്നും സൗകര്യം അനുവദിച്ചാൽ അഭയകേന്ദ്രം ഒരുക്കാമെന്നും മൃഗസ്നേഹികളുടെ സംഘടനയായ ദയയും മറ്റും അറിയിച്ചു. നായകളെ പിടികൂടി  പൊതു–--സ്വകാര്യ പങ്കാളിത്തത്തോടെ സംരക്ഷണമൊരുക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സാധ്യത ആരായാൻ സർക്കാർ സാവകാശം തേടി. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top