ഇ കെ നാരായണനെ അനുസ്മരിച്ചു

ഇ കെ നാരായണൻ അനുസ്മരണ ദിനാചരണത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കളായ എം എ സദാനന്ദനെയും പി കെ ഭാസ്കരനെയും സിപിഐ എം ജില്ലാ സെക്രട്ടറി 
സി എൻ മോഹനൻ ആദരിക്കുന്നു


പള്ളുരുത്തി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന ഇ കെ നാരായണന്റെ 15-–ാംഅനുസ്മരണദിനം പള്ളുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ഇടക്കൊച്ചിയിൽ പതാക ഉയർത്തലും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് അനുസ്മരണയോഗം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി എ പീറ്റർ, ടി വി അനിത, എ എം ഷെരീഫ്, എം എസ് ശോഭിതൻ എന്നിവർ സംസാരിച്ചു. പ്രകടനം വൈകിട്ട് കച്ചേരിപ്പടിയിൽനിന്ന് ആരംഭിച്ച് പള്ളുരുത്തി ഇ കെ നാരായണൻ സ്ക്വയറിലെത്തി തുടർന്ന്‌ അനുസ്മരണസമ്മേളനം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. പി എ പീറ്റർ അധ്യക്ഷനായി. കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കളായ എം എ സദാനന്ദനെയും പി കെ ഭാസ്കരനെയും ആദരിച്ചു. ജോൺ ഫെർണാണ്ടസ്, ടി വി അനിത, കെ ജെ മാക്സി എംഎൽഎ, കെ പി ശെൽവൻ, എം എസ് ശോഭിതൻ തുടങ്ങിയവർ സംസാ
രിച്ചു. Read on deshabhimani.com

Related News