പള്ളുരുത്തി
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന ഇ കെ നാരായണന്റെ 15-–ാംഅനുസ്മരണദിനം പള്ളുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ഇടക്കൊച്ചിയിൽ പതാക ഉയർത്തലും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് അനുസ്മരണയോഗം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി എ പീറ്റർ, ടി വി അനിത, എ എം ഷെരീഫ്, എം എസ് ശോഭിതൻ എന്നിവർ സംസാരിച്ചു.
പ്രകടനം വൈകിട്ട് കച്ചേരിപ്പടിയിൽനിന്ന് ആരംഭിച്ച് പള്ളുരുത്തി ഇ കെ നാരായണൻ സ്ക്വയറിലെത്തി തുടർന്ന് അനുസ്മരണസമ്മേളനം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. പി എ പീറ്റർ അധ്യക്ഷനായി. കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കളായ എം എ സദാനന്ദനെയും പി കെ ഭാസ്കരനെയും ആദരിച്ചു. ജോൺ ഫെർണാണ്ടസ്, ടി വി അനിത, കെ ജെ മാക്സി എംഎൽഎ, കെ പി ശെൽവൻ, എം എസ് ശോഭിതൻ തുടങ്ങിയവർ സംസാ
രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..