ബോട്ടുകൾ ഇന്ന്‌ എത്തും; പ്രതീക്ഷയിൽ ഹാർബറുകൾ



മട്ടാഞ്ചേരി ട്രോളിങ് നിരോധനത്തിനുശേഷം മത്സ്യബന്ധനത്തിനായി പോയ ബോട്ടുകൾ തിങ്കളാഴ്ച ഹാർബറുകളിൽ എത്തും.
 52 ദിവസത്തെ നിരോധന കാലയളവിനുശേഷം ഞായറാഴ്ച പുലർച്ചെയോടെയാണ്‌ ബോട്ടുകൾ പോയത്‌. ഇതിനാൽ മത്സ്യക്കൊയ്ത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹാർബറുകളിലെ ഒരുക്കങ്ങൾ.
 മീൻ ലേലം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായി. കോവിഡ് മാനദണ്ഡം പാലിച്ചാണ് ലേലം. Read on deshabhimani.com

Related News