ഭിന്നശേഷിസൗഹൃദ 
വാരാചരണം തുടങ്ങി



കളമശേരി ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിസൗഹൃദ സമൂഹം എന്ന സന്ദേശമുയർത്തി സമഗ്രശിക്ഷാ കേരളയുടെ ജില്ലാ ബിഗ് ക്യാൻവാസ് മന്ത്രി പി രാജീവ് ഒപ്പുവച്ച് ഉദ്ഘാടനം ചെയ്തു. കളമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, എസ്എസ്‌കെ ഉദ്യോഗസ്ഥരായ പി കെ മഞ്ജു, അശ്വതി കെ രാജ്, ആർ എസ് സോണിയ, പി എൻ റെജികുമാർ, സുരേഷ് സുബ്രഹ്മണ്യം, വി പി ജയപ്രകാശ്, ഭിന്നശേഷി വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News