വിദ്യാഭ്യാസ സംരക്ഷണജാഥ പര്യടനം തുടരുന്നു



കൊച്ചി ചരിത്ര–-ശാസ്ത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനും എതിരെ ജനകീയ വിദ്യാഭ്യാസ സമിതിയുടെ വിദ്യാഭ്യാസ സംരക്ഷണജാഥകൾ പുരോഗമിക്കുന്നു. സംസ്കൃത സർവകലാശാലയിലെ അധ്യാപക സംഘടനകളും പുരോഗമന കലാസാഹിത്യസംഘവും ചേർന്ന് നടത്തിയ ജാഥ ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ പത്തിടത്ത് ജാഥകൾ പര്യടനം നടത്തി. ഫോർട്ട്‌ കൊച്ചി, ആമ്പല്ലൂർ, അടിവാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മൂക്കന്നൂർ, വാളകം, കോതമംഗലം (ഈസ്റ്റ്), കീഴ്മാട്, വരാപ്പുഴ, എളമക്കര എന്നിവിടങ്ങളിലും പര്യടനം നടത്തി. Read on deshabhimani.com

Related News