26 April Friday

വിദ്യാഭ്യാസ സംരക്ഷണജാഥ പര്യടനം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


കൊച്ചി
ചരിത്ര–-ശാസ്ത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനും എതിരെ ജനകീയ വിദ്യാഭ്യാസ സമിതിയുടെ വിദ്യാഭ്യാസ സംരക്ഷണജാഥകൾ പുരോഗമിക്കുന്നു.

സംസ്കൃത സർവകലാശാലയിലെ അധ്യാപക സംഘടനകളും പുരോഗമന കലാസാഹിത്യസംഘവും ചേർന്ന് നടത്തിയ ജാഥ ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ പത്തിടത്ത് ജാഥകൾ പര്യടനം നടത്തി. ഫോർട്ട്‌ കൊച്ചി, ആമ്പല്ലൂർ, അടിവാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മൂക്കന്നൂർ, വാളകം, കോതമംഗലം (ഈസ്റ്റ്), കീഴ്മാട്, വരാപ്പുഴ, എളമക്കര എന്നിവിടങ്ങളിലും പര്യടനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top