വിമുക്ത സൈനികർ 
രാജ്‌ഭവൻ മാർച്ച്‌ നടത്തി



തിരുവനന്തപുരം ഒരേ റാങ്കിന്‌ ഒരേ പെൻഷൻ അപാകതകളില്ലാതെ നടപ്പാക്കണമെന്നും വിവേചനങ്ങളില്ലാതെ നൽകണമെന്നും ആവശ്യപ്പെട്ട്‌ സ്‌റ്റേറ്റ്‌ എക്‌സ്‌ സർവീസസ്‌ ലീഗ്‌ (കെഎസ്‌ഇഎസ്‌എൽ) നേതൃത്വത്തിൽ വിമുക്ത സൈനികർ  രാജ്‌ഭവൻ മാർച്ചും ധർണയും നടത്തി. ജോൺ ബ്രിട്ടാസ്‌ എംപി ധർണ ഉദ്‌ഘാടനം ചെയ്‌തു മിലിട്ടറി സർവീസ്‌ പേ തുല്യമാക്കുക, ജസ്‌റ്റിസ്‌ നരസിംഹ റെഡ്ഡി കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള മാർച്ചിലും ധർണയിലും  നൂറുകണക്കിന്‌ സൈനികർ പങ്കെടുത്തു.  കെഎസ്‌ഇഎസ്‌എൽ സംസ്ഥാന പ്രസിഡന്റ്‌ കെ ആർ ഗോപിനാഥൻ നായർ, പി സതീഷ്‌ ചന്ദ്രൻ, എം ജയന്തൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News