26 April Friday

വിമുക്ത സൈനികർ 
രാജ്‌ഭവൻ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


തിരുവനന്തപുരം
ഒരേ റാങ്കിന്‌ ഒരേ പെൻഷൻ അപാകതകളില്ലാതെ നടപ്പാക്കണമെന്നും വിവേചനങ്ങളില്ലാതെ നൽകണമെന്നും ആവശ്യപ്പെട്ട്‌ സ്‌റ്റേറ്റ്‌ എക്‌സ്‌ സർവീസസ്‌ ലീഗ്‌ (കെഎസ്‌ഇഎസ്‌എൽ) നേതൃത്വത്തിൽ വിമുക്ത സൈനികർ  രാജ്‌ഭവൻ മാർച്ചും ധർണയും നടത്തി. ജോൺ ബ്രിട്ടാസ്‌ എംപി ധർണ ഉദ്‌ഘാടനം ചെയ്‌തു മിലിട്ടറി സർവീസ്‌ പേ തുല്യമാക്കുക, ജസ്‌റ്റിസ്‌ നരസിംഹ റെഡ്ഡി കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള മാർച്ചിലും ധർണയിലും  നൂറുകണക്കിന്‌ സൈനികർ പങ്കെടുത്തു.  കെഎസ്‌ഇഎസ്‌എൽ സംസ്ഥാന പ്രസിഡന്റ്‌ കെ ആർ ഗോപിനാഥൻ നായർ, പി സതീഷ്‌ ചന്ദ്രൻ, എം ജയന്തൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top