കേന്ദ്രീയ വിദ്യാലയത്തിലേക്ക് എസ്എഫ്ഐ മാർച്ച്

കേന്ദ്രീയ വിദ്യാലയത്തിലേക്ക്‌ എസ്‌എഫഐ നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം സച്ചിൻ ഗോപു ഉദ്ഘാടനം ചെയ്യുന്നു


കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി നടത്തുന്ന പ്രദർശനത്തിന്റെ പേരിൽ നിന്ന്‌നെഹ്‌റുവിനെ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്‌  എസ്എഫ്ഐ കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാർച്ച് നടത്തി. കാഞ്ഞങ്ങാട് ഗുരുവനത്തെ  കേന്ദ്രീയ വിദ്യാലയത്തിലേക്കാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. അരയി കാർത്തിക ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നും  മാർച്ച് ആരംഭിച്ചു.  പ്രതിഷേധ ധർണ സംസ്ഥാന കമ്മിറ്റി അംഗം സച്ചിൻ ഗോപു ഉദ്ഘാടനം ചെയ്തു. എ പ്രണവ്  അധ്യക്ഷനായി. ബി വൈഷ്ണവ്, കെ റോഷ്ന , അനസ് കുണിയ, ജയദേവ് , ബി വിനയ്  എന്നിവർ സംസാരിച്ചു. അതുൽ തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News