27 April Saturday

കേന്ദ്രീയ വിദ്യാലയത്തിലേക്ക് എസ്എഫ്ഐ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

കേന്ദ്രീയ വിദ്യാലയത്തിലേക്ക്‌ എസ്‌എഫഐ നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം സച്ചിൻ ഗോപു ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്

കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി നടത്തുന്ന പ്രദർശനത്തിന്റെ പേരിൽ നിന്ന്‌നെഹ്‌റുവിനെ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്‌  എസ്എഫ്ഐ കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാർച്ച് നടത്തി.
കാഞ്ഞങ്ങാട് ഗുരുവനത്തെ  കേന്ദ്രീയ വിദ്യാലയത്തിലേക്കാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. അരയി കാർത്തിക ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നും  മാർച്ച് ആരംഭിച്ചു.  പ്രതിഷേധ ധർണ സംസ്ഥാന കമ്മിറ്റി അംഗം സച്ചിൻ ഗോപു ഉദ്ഘാടനം ചെയ്തു. എ പ്രണവ്  അധ്യക്ഷനായി. ബി വൈഷ്ണവ്, കെ റോഷ്ന , അനസ് കുണിയ, ജയദേവ് , ബി വിനയ്  എന്നിവർ സംസാരിച്ചു. അതുൽ തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top