ബേഡകത്ത്‌ ഒറ്റ ദിവസം 
ശുചീകരിച്ചത്‌ 
50 കിലോമീറ്റർ റോഡ്‌



ബേഡകം കൊളത്തൂരിൽ നടക്കുന്ന സിപിഐ എം ഏരിയാ സമ്മേളനത്തിന്റെ പ്രചാരണത്തിന് കരുത്ത് പകർന്ന് ബേഡകത്ത് പാതയോര ശുചീകരണം. തെക്കിൽ ആലട്ടി റോഡിന്റെ കരിച്ചേരി മുതൽ മാണിമൂല വരെയും കുറ്റിക്കോൽ ബോവിക്കാനം റോഡിന്റെ കുറ്റിക്കോൽ മുതൽ എരിഞ്ഞിപ്പുഴ വരെയുമുള്ള അമ്പത്‌  കിലോമീറ്റർ ഭാഗമാണ് ക്ലീനായത്. 50 ഓളം കാട് വെട്ടൽ യന്ത്രവും കത്തിയും കൈക്കോട്ടുമായി ആയിരത്തിലധികം പാർടി പ്രവർത്തകർ ശുചീകരണത്തിനിറങ്ങി.  ഓരോ ബ്രാഞ്ചിനും അതാത് പരിധിയിലുള്ള റോഡ് ഭാഗം ശുചീകരിക്കാനുള്ള ചുമതല നൽകി. ഉൾപ്രദേശങ്ങളിലെ ബ്രാഞ്ചുകൾ പ്രാദേശിക റോഡുകളും ശുചീകരിച്ചതോടെ പരിപാടി വലിയ ജനകീയ ഇടപെടലായി. ഏരിയാ സെക്രട്ടറി സി ബാലൻ കുറ്റിക്കോൽ വളവിലും ജില്ലാ കമ്മറ്റിയംഗം ഇ പത്മാവതി കൊളത്തൂർ കരിച്ചേരിയിലും ശുചീകരണം ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News