20 April Saturday

ബേഡകത്ത്‌ ഒറ്റ ദിവസം 
ശുചീകരിച്ചത്‌ 
50 കിലോമീറ്റർ റോഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
ബേഡകം
കൊളത്തൂരിൽ നടക്കുന്ന സിപിഐ എം ഏരിയാ സമ്മേളനത്തിന്റെ പ്രചാരണത്തിന് കരുത്ത് പകർന്ന് ബേഡകത്ത് പാതയോര ശുചീകരണം. തെക്കിൽ ആലട്ടി റോഡിന്റെ കരിച്ചേരി മുതൽ മാണിമൂല വരെയും കുറ്റിക്കോൽ ബോവിക്കാനം റോഡിന്റെ കുറ്റിക്കോൽ മുതൽ എരിഞ്ഞിപ്പുഴ വരെയുമുള്ള അമ്പത്‌  കിലോമീറ്റർ ഭാഗമാണ് ക്ലീനായത്. 50 ഓളം കാട് വെട്ടൽ യന്ത്രവും കത്തിയും കൈക്കോട്ടുമായി ആയിരത്തിലധികം പാർടി പ്രവർത്തകർ ശുചീകരണത്തിനിറങ്ങി.
 ഓരോ ബ്രാഞ്ചിനും അതാത് പരിധിയിലുള്ള റോഡ് ഭാഗം ശുചീകരിക്കാനുള്ള ചുമതല നൽകി. ഉൾപ്രദേശങ്ങളിലെ ബ്രാഞ്ചുകൾ പ്രാദേശിക റോഡുകളും ശുചീകരിച്ചതോടെ പരിപാടി വലിയ ജനകീയ ഇടപെടലായി. ഏരിയാ സെക്രട്ടറി സി ബാലൻ കുറ്റിക്കോൽ വളവിലും ജില്ലാ കമ്മറ്റിയംഗം ഇ പത്മാവതി കൊളത്തൂർ കരിച്ചേരിയിലും ശുചീകരണം ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top