മലയോരത്തിന് 
അഭിമാനമായി ശ്രീക്കുട്ടി



വെള്ളരിക്കുണ്ട് മത്സരിച്ച മൂന്നിനത്തിലും വെങ്കല മെഡൽ നേടിയ ശ്രീക്കുട്ടി മലയോരത്തിന് അഭിമാനമായി. ദേശീയ കാനോയിങ് ഡ്രാഗൺ ബോട്ട് റേസിലാണ് ഭീമനടി കാലിക്കടവിലെ പി ശ്രീക്കുട്ടി മെഡൽ വാരിക്കൂട്ടിയത്.  കഴിഞ്ഞ 15 മുതൽ ഹിമാചൽപ്രദേശിലെ ചെമ്പാ ലേക്കിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾ(200), ഡബിൾ(500), ഫോർ (2000) ഇനങ്ങളിലാണ് കേരളത്തിനായി മെഡൽ നേടിയത്. കോഴിക്കോട് ലിറ്റിൽഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്ഡബ്ല്യ വിദ്യാർഥിയാണ്‌.  കഴിഞ്ഞ രണ്ട് വർഷവും സംസ്ഥാന കയാക്കിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. മുമ്പ് 800, 1000 മീറ്റർ ഓട്ടത്തിലും ഫുട്ബോൾ മത്സരത്തിലും താരമായിരുന്നു. കാലിക്കടവിലെ പരേതനായ ടി വി സജീവന്റെയും സീമയുടെയും മകളാണ്. Read on deshabhimani.com

Related News